Times Kerala

വൈദികൻ തൂങ്ങിമരിച്ച നിലയിൽ
 

 
വൈദികൻ തൂങ്ങിമരിച്ച നിലയിൽ


ന്യൂഡൽഹി: സീറോ മലബാർ സഭ വൈദികനെ ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തി.  മധ്യപ്രദേശിലെ സാഗർ അതിരൂപതാംഗമായ സീറോ മലബാർ സഭ വൈദികൻ അനിൽ ഫ്രാൻസിസിനെ(40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.   ഈ മാസം പതിമൂന്നാണ് വൈദികനെ കാണാതായത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മരത്തിൽ തൂങ്ങി നിൽക്കുന്നുവെന്ന് കണ്ടെത്തിയത്.

 മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിതിന്റെ പേരിൽ ഫാദർ അനിൽ ഫ്രാൻസിസിനെതിരെ മധ്യപ്രദേശ് പൊലീസ് നേരത്തെ ക്രിമിനൽ കേസെടുത്തിരുന്നു.  ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്നാണ് വിവരം.

 

Related Topics

Share this story