പൊറോട്ടയ്ക്ക് പിന്നാലെ സോഫ്‌റ്റ് ഡ്രിങ്ക് കഴിച്ചു, അവശ നിലയിലായ അമ്മയും മകളും മരിച്ചു

death

 തൂത്തുക്കുടി: പൊറോട്ടയ്ക്ക് പിന്നാലെ സോഫ്‌റ്റ് ഡ്രിങ്ക് കഴിച്ച് അവശനിലയിലായ അമ്മയും മകളും മരിച്ചു. കര്‍പകം (33) മകള്‍ ദര്‍ശനി (ഏഴ്) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ഇളങ്കോവനൊപ്പം കോവില്‍പെട്ടി തങ്കപ്പന്‍ സ്ട്രീറ്റില്‍ താമസിക്കുകയായിരുന്ന ഇരുവരും രാത്രി പുറത്ത് പോയി പൊറോട്ടയും കറിയും പാര്‍സല്‍ വാങ്ങി കൊണ്ടുവരികയായിരുന്നു.തുടർന്ന്  ഇത് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തെ കടയില്‍ നിന്ന് സോഫ്‌റ്റ് ഡ്രിങ്ക് വാങ്ങി കുടിച്ചു.ഇതോടെ സ്ഥിതി ഗുരുതരമായി. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും, ബന്ധുക്കൾ എത്തി ഇരുവരേയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തിരുനെല്‍വേലി പാളയംകൊട്ടൈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ യാത്രാ മധ്യേ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോവില്‍പെട്ടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവില്‍പെട്ടി ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share this story