ദീപാവലി ആഘോഷങ്ങൾ; ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം ‘വളരെ മോശം’ | Poor Delhi Air Quality
ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹിയെ മൂടി പുകമഞ്ഞ്. നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരത്തെ വളരെ മോശം വിഭാഗത്തിലേക്ക് തള്ളപ്പെട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. നഗരത്തിലെ മിക്ക പ്രദേശങ്ങളിലും എയർ ക്വാളിറ്റി ഇൻഡക്സ് 350 കവിഞ്ഞു. ഇത് ജനങ്ങളിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നു. (Poor Delhi Air Quality)
വായു മലിനീകരണം നിയന്ത്രിക്കാൻ പടക്കം കത്തിക്കുന്നത് ഒഴിവാക്കണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പടക്കങ്ങളുടെ അമിത ഉപയോഗം വ്യാഴാഴ്ച്ച വർധിച്ചിരുന്നു. വായു മലിനീകരണ നിരക്ക് വർധിച്ചതോടെ ഡൽഹി സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും റായ് വ്യക്തമാക്കി. ചെന്നൈയും മുംബൈയും ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള മറ്റ് പല നഗരങ്ങളും സമാനമായ വായു മലിനീകരണം ദീപാവലി ആഘോഷങ്ങളെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

