Times Kerala

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു

 
വോട്ട്
രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. ബീഹാര്‍, പഞ്ചാബ് ,തമിഴ്‌നാട്, മധ്യപ്രദേശ് എന്നവിടങ്ങളിലെ ഒരോ മണ്ഡലങ്ങളും, ഉത്തരാഖണ്ഡിലെ രണ്ടും പശ്ചിമബംഗാളിലെ 4ഉം ,ഹിമാചല്‍ പ്രദേശിലെ മൂന്നും മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. എല്ലാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയെങ്കിലും 77.73 ശതമാനം പോളിങ് നടന്ന തമിഴ്‌ലാട്ടിലെ വിക്രമണ്ഡി നിയമസഭ മണ്ഡലത്തിലാണ് ഏറ്റവുമധികം പോളിങ് നടന്നത്.
47% പോളിങ് രേഖപ്പെടുത്തിയ ഉത്തരാഖണ്ഡിലെ ബദ്രിനാഥിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിലും പശ്ചിമബംഗാളിലും ചില ബൂത്തുകളില്‍ സംഘർഷം നടന്നു. ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലിംകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി ആരോപണമുയര്‍ന്നു. 

Related Topics

Share this story