യുപിയിൽ പോലീസുകാരൻ കൊല്ലപ്പെട്ടു; ഭാര്യയും സഹോദരനും പിടിയിൽ
Nov 19, 2023, 20:23 IST

ലക്നോ: ഉത്തർപ്രദേശിൽ പോലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും ഭാര്യസഹോദരനും അറസ്റ്റിൽ. പോലീസ് ഇൻസ്പെക്ടർ സതീഷ് സിംഗ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ലക്നോവിലാണ് സംഭവം നടന്നത്. സതീഷിന്റെ ഭാര്യ ഭാവ്ന സിംഗ്, സഹോദരൻ ദേവേന്ദ്ര കുമാർ വർമ എന്നിവരെയാണ് പിടികൂടിയത്. ഭാവ്നയും ദേവേന്ദ്രയും നിലവിൽ ജയിലിലാണ്.
സതീഷ് സിംഗിന് പല യുവതിയകളുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതേചൊല്ലി സതീഷും ഭാവ്നയും നിരന്തരം വഴക്കിട്ടിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ ദേവേന്ദ്ര കുമാർ സതീഷിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. 10 കിലോമീറ്റർ ചുറ്റളവിൽ 400 സിസിടിവി കാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതികളെ പിടികൂടാൻ സാധിച്ചതെന്ന് പോലീസ് അറിയിച്ചു.
