Times Kerala

വി​ദേ​ശ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കിയ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി

 
നരേന്ദ്ര മോഡി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കിയ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി രാജ്യത്തേക്കു മ​ട​ങ്ങി. മോദി ഇന്ത്യയിലേക്ക് മടങ്ങുന്നത് മൂ​ന്ന് ദി​വ​സ​ത്തെ റ​ഷ്യ, ഓ​സ്ട്രി​യ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷമാണ്. ഇത് മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​ന​മാണ്. അദ്ദേഹം, സമൂഹ മാധ്യമത്തിലൂടെ ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​ല​ർ, സ​ർ​ക്കാ​ർ, ആ​ളു​ക​ൾ എ​ന്നി​വ​രു​ടെ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ​മ​ര്യാ​ദ​യ്ക്കും നന്ദി അറിയിക്കുകയുണ്ടായി. ചരിത്രപരമാണ് ഈ സന്ദർശനമെന്നും മോദി കൂട്ടിച്ചേർത്തു. ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഓ​സ്ട്രി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് 41 വ​ർ​ഷ​ത്തി​ന് ഇ​ട​യി​ൽ ഇതാദ്യമായാണ്. ഇതിന് മുൻപ് ഓസ്ട്രിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്. 

Related Topics

Share this story