Times Kerala

ജോലി സമയത്ത് ഗെയിം കളി, മുഴുവന്‍ സമയവും ഫോണില്‍; യുപിയില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു

 
ജോലി സമയത്ത് ഗെയിം കളി, മുഴുവന്‍ സമയവും ഫോണില്‍; യുപിയില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു

ലഖ്‌നൗ: ജോലി സമയത്ത് ഫോൺ ഉപയോ​ഗിക്കുകയും ഫോണിൽ ​ഗെയിം കളിക്കുകയും ചെയ്ത സർക്കാർ സ്കൂള്‍ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഉത്തർ പ്രദേശിലെ സംബാൽ ജില്ലയിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്. ജോലി സമയത്ത് തുടർച്ചയായി ഫോൺ ഉപയോ​ഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്.

അധികൃതർ പരിശോധനയ്ക്ക് വന്ന ദിവസം ജോലി സമയത്തിനിടെ ഒരു മണിക്കൂർ 17 മിനിറ്റാണ് ഇയാള്‍ കാൻഡി ക്രഷ് കളിച്ചത്. 26 മിനിറ്റ് ഇയാൾ ഫോണിൽ സംസാരിച്ചു, 17 മിനിറ്റ് ഫേസ്ബുക്ക് ഉപയോ​ഗിച്ചതായും, ബാക്കി സമയങ്ങൾ മറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചെലവിട്ടതായും ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെത്തി.

എന്നാൽ നിരവധി പേരാണ് ഇയാളെ അനുകൂലിച്ചും എതിർത്തും രം​ഗത്ത് വരുന്നത്. അധ്യാപകനെ സസ്പെൻഡ് ചെയ്യുന്നതിന് പകരം അപ്പോൾ തന്നെ പിരിച്ചു വിടണമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഒരു സർക്കാർ ഉദ്യോ​​ഗസ്ഥൻ്റെ സ്വകാര്യതയിലേക്ക് കടന്നുകയറാനും രേഖകൾ പരസ്യപ്പെടുത്താനും ഡിഎമ്മിന് അധികാരമുണ്ടോ എന്നായിരുന്നു മറ്റ് ചിലരുടെ ചോ​ദ്യം.

Related Topics

Share this story