ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ "പൾസ്" പുറത്തിറക്കി PhonePe

ഈ ഓണത്തിന് PhonePe-യിൽ നിന്ന് സ്വർണ്ണം വാങ്ങൂ, ഒപ്പം നേടൂ അതിശയിപ്പിക്കുന്ന ക്യാഷ്ബാക്ക്
 

ഡൽഹി: ഇന്ത്യയിലെ മുൻനിര ഫിൻടെക് പ്ലാറ്റ്ഫോമായ PhonePe, രാജ്യത്തെ ഡിജിറ്റൽ പേയ്മെൻ്റുകളെ കുറിച്ചുള്ള ഡാറ്റ, അവലോകനങ്ങൾ, ട്രെൻഡുകൾ എന്നിവയടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ഇൻ്ററാക്ടീവ് വെബ്സൈറ്റായ PhonePe പൾസ് അവതരിപ്പിച്ചു. PhonePe പൾസ് വെബ്സൈറ്റ്, ഉപഭോക്താക്കളുടെ 2000+ കോടിയിലധികം ഇടപാടുകൾ ഇന്ത്യയുടെ ഭൂപടത്തിൽ കാണിക്കുന്നു. 45 ശതമാനത്തിലധികം വിപണി വിഹിതമുള്ള PhonePe-യുടെ ഡാറ്റ രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് ശീലങ്ങളുടെ പ്രതിനിധാനമാണ്.

കഴിഞ്ഞ 5 വർഷത്തിനിടെ ഡിജിറ്റൽ പേയ്മെൻ്റുകളിലുണ്ടായ പരിണാമത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമായ പൾസ് റിപ്പോർട്ടും PhonePe പുറത്തിറക്കി. 2016 മുതൽ ഇന്ത്യയിലുടനീളം ഡിജിറ്റൽ പേയ്മെൻ്റുകൾക്ക് ലഭിച്ച സ്വീകാര്യതയെ കുറിച്ചുള്ള സമഗ്രമായ അവലോകനവും റിപ്പോർട്ടിലുണ്ട്, കൂടാതെ വിശദമായ ഭൂമിശാസ്ത്രപരവും വിഭാഗം അനുസരിച്ചുള്ളതുമായ ട്രെൻഡുകളും ഇതിൽ ഉൾപ്പെടുന്നു.

വെബ്സൈറ്റിലെയും റിപ്പോർട്ടിലെയും വിവരങ്ങൾ രണ്ട് പ്രധാന സ്രോതസ്സുകളിൽ നിന്നാണ് എടുത്തിരിക്കുന്നത് - വ്യാപാരി - ഉപഭോക്തൃ അഭിമുഖങ്ങളിലൂടെ സംയോജിപ്പിച്ചതാണ്  PhonePe ഇടപാട് ഡാറ്റ. ഈ റിപ്പോർട്ട് PhonePe പൾസ് വെബ്സൈറ്റിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സർക്കാർ, നയങ്ങളുണ്ടാക്കുന്നവർ, റെഗുലേറ്ററി ബോഡികൾ, മാധ്യമങ്ങൾ, ഇൻഡസ്ട്രി അനലിസ്റ്റുകൾ, വ്യാപാര പങ്കാളികൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ എന്നിവയുൾപ്പെടെ വിവിധ ഇക്കോസിസ്റ്റത്തിലുള്ളവർക്ക് ഈ പുതിയ ഉൽപ്പന്നം പ്രയോജകരമാണ്. കൃത്യമായ ട്രെൻഡുകൾക്കും സ്റ്റോറികൾക്കുമൊപ്പം സമ്പന്നമായ ഡാറ്റ പങ്കാളികൾക്ക് ഉപഭോക്താവിൻ്റെയും വ്യാപാരികളുടെയും പെരുമാറ്റം മനസിലാക്കാനും വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ തിരിച്ചറിയാനും ഉപയോഗിക്കാം.

കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ പ്രൊഫഷണലുകൾ, ബിസിനസ് അനലിസ്റ്റുകൾ, മാർക്കറ്റിംഗ് മേഖലയിലുള്ളവർ,  ഡിസൈനർമാർ, എഴുത്തുകാർ, എഞ്ചിനീയറിംഗ്, ബിസിനസ് ടീമുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ക്രോസ്-ഫങ്ഷണൽ ടീമിൻ്റെ മാസങ്ങളുടെ ഗവേഷണത്തിൻ്റെയും സഹകരണത്തിൻ്റെയും ഫലമാണ് PhonePe പൾസ്. 

PhonePe പൾസ് വെബ്സൈറ്റും റിപ്പോർട്ടും അവതരിപ്പിക്കാനായതിൽ താൻ സന്തുഷ്ടനാണെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച PhonePe സ്ഥാപകനും സിഇഒയുമായ സമീർ നിഗം പറഞ്ഞു. ഡിജിറ്റൽ പേയ്മെൻ്റ് ഇക്കോ സിസ്റ്റത്തിനുള്ള ഞങ്ങളുടെ സംഭാവനയാണ് പൾസ്. അഞ്ച് വർഷം മുമ്പ് PhonePe ആരംഭിക്കുമ്പോൾ, രാജ്യത്തുടനീളമുള്ള ഡിജിറ്റൽ പേയ്മെൻ്റ്  ട്രെൻഡുകളെ കുറിച്ച് വിശ്വസനീയമായ ഗ്രാനുലാർ ഡാറ്റ ലഭിക്കാൻ പാടുപെടേണ്ടി വന്നിരുന്നു. ഇൻഡസ്ട്രിയിൽ വിജയിക്കുന്ന പക്ഷം ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ആവശ്യമായ ഡാറ്റ ശേഖരിച്ച് ഇന്ത്യയിലെ പേയ്മെൻ്റ് വ്യവസായത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടാൻ ആഗ്രഹിക്കുന്നവർക്ക് അത് ലഭ്യമാക്കുമെന്നും ഞങ്ങൾ നിലപാടെടുത്തിരുന്നു. അതാണ് PhonePe പൾസിലൂടെ യാഥാർത്ഥ്യമായത്. മറ്റുള്ളവർക്കും ഇന്ത്യയിൽ നിർമ്മിക്കാനുള്ള അവസരങ്ങൾ തുറന്നിടാൻ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

“ഇക്കോ സിസ്റ്റത്തിലെ എല്ലാ പങ്കാളികളെയും വളരാൻ അനുവദിക്കുന്ന തുറന്ന പ്ലാറ്റ്ഫോമുകള് നിർമ്മിക്കുകയെന്ന തത്വമാണ് തങ്ങളുടെ വിജയമെന്ന് PhonePe സഹസ്ഥാപകനും സിടിഒയുമായ രാഹുൽ ചാരി കൂട്ടിച്ചേർത്തു. ഡാറ്റാ പ്ലാറ്റ്ഫോമുകളും നോളജ് സ്റ്റോറുകളും അടിസ്ഥാനമാക്കി വ്യവസ്ഥാപിത തീരുമാനങ്ങളെടുക്കുന്ന കമ്പനിയാണ് തങ്ങളുടേത്. ഇക്കോ സിസ്റ്റത്തിലെ മറ്റ് പങ്കാളികളുടെ പ്രയോജനത്തിനായി ഈ ഡാറ്റയിലേക്കുള്ള ആക്സസ് ജനാധിപത്യവൽക്കരിക്കുക എന്ന കാഴ്ചപ്പാടോടെ വലിയ തോതിൽ ശേഖരിച്ച വിവരങ്ങളിലേക്കുള്ള തുറന്ന പ്ലാറ്റ്ഫോമാണ് PhonePe പൾസ്. ഇതൊരു തുടക്കം മാത്രമാണ്, ഡാറ്റ പങ്കിടുന്നതിലും സുതാര്യതയിലും മറ്റുള്ളവരും ഇതേ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

http://pulse.phonepe.com സന്ദർശിച്ച് വെബ്സൈറ്റിൽ ലഭ്യമായ പൾസ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാൻ മറക്കരുത്.
 

Share this story