

ബിഹാറിൽ ദേശീയ ജനാധിപത്യ സഖ്യം വൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ പട്‌നയിലും ന്യൂഡൽഹിയിലും ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർക്കിടയിൽ ആഘോഷങ്ങൾ ആരംഭിച്ചു. പട്നയിൽ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി മോദിയുടെ മുഖം ആലേഖനം ചെയ്ത രഥം കൊണ്ടുവന്നായിരുന്നു ആഘോഷത്തിന് തിരികൊളുത്തിയത്. ആഘോഷത്തിനിടെ ഒരു പ്രവർത്തകൻ "ധൈര്യ രഖോ മേരേ ഭഗവാൻ മോദി പർ" എന്ന് വിളിച്ചു പറയുന്നുമുണ്ടായിരുന്നു. പട്നയിൽ പാർട്ടി പ്രവർത്തകർ നൃത്തം ചെയ്തും പാട്ട് പാടിയുമെല്ലാമാണ് വിജയം ആഘോഷിക്കുന്നത്. (BJP Workers)
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ദേശീയ തലസ്ഥാനത്തെ പാർട്ടി ഓഫീസിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. 2014, 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2020 ലും ഇപ്പോൾ 2025 ലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിഹാർ ബിജെപിക്കും നരേന്ദ്ര മോദിക്കും വൻ പിന്തുണ നൽകി. ഒന്നിലധികം തിരഞ്ഞെടുപ്പുകളിൽ കണ്ട അതേ രീതിയാണ് ഇത്തവണയും ആവർത്തിച്ചിരിക്കുന്നത്.