ന്യൂഡൽഹി: പാക് അതിർത്തി മേഖലയിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസം 'എക്സർസൈസ് ത്രിശൂൽ' ആരംഭിച്ചതിന് പിന്നാലെ, വടക്കൻ അറബിക്കടലിൽ നാവിക അഭ്യാസവുമായി പാകിസ്ഥാനും രംഗത്ത്. ഇന്ത്യൻ അഭ്യാസപ്രകടന മേഖലയോട് ചേർന്ന പ്രദേശത്താണ് രണ്ട് ദിവസത്തെ പാക് നാവിക അഭ്യാസം നടക്കുന്നത്.(Pakistan's naval exercise in the Arabian Sea follows India's military exercise)
ഒക്ടോബർ 30-നാണ് പാക് അതിർത്തി മേഖലയിൽ ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകൾ സംയുക്തമായി 'എക്സർസൈസ് ത്രിശൂൽ' എന്ന സൈനികാഭ്യാസം ആരംഭിച്ചത്. പാക് അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെ സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെ ഉൾപ്പെടുന്ന മേഖലയിലാണ് ഇത്.
സൈനികാഭ്യാസം നടക്കുന്ന മേഖലയിലെ വ്യോമപാത ഒഴിവാക്കാൻ നേരത്തെ തന്നെ വൈമാനികർക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യൻ സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ് വടക്കൻ അറബിക്കടലിൽ പാകിസ്ഥാൻ നാവിക അഭ്യാസവുമായി എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ അഭ്യാസപ്രകടനം ഇന്ത്യൻ അഭ്യാസപ്രകടന മേഖലയോട് ചേർന്നാണ് നടക്കുന്നത്. അതിർത്തിയിലെ ഈ സൈനിക നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സൈനിക രംഗത്തെ വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്നു.