ഡ​ൽ​ഹി​യി​ൽ പാക് ഭീകരൻ അറസ്റ്റിൽ; ഐ​എ​സ്ഐ​യു​മാ​യി ബ​ന്ധം

MohammedAshraf

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​ൽനി​ന്ന് പാ​ക്കി​സ്ഥാ​ൻ ചാ​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്ന ഭീ​ക​ര​ൻ അറസ്റ്റിലായി. ഇയാൾ അ​ലി അ​ഹ​മ്മ​ദ് എ​ന്ന വ്യാ​ജ പേ​രി​ൽ ഡ​ൽ​ഹി​യി​ലെ ശാ​സ്ത്രി ന​ഗ​റി​ൽ താ​മ​സിച്ചു വരികെയായിരുന്നു.  ഇ​യാ​ളു​ടെ യ​ഥാ​ർ​ഥ പേ​ര് മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നാ​ണ്. ഇയാളുടെ പ​ക്ക​ൽനി​ന്നു എ​കെ 47 ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും  ക​ണ്ടെ​ത്തി. തുടർന്ന് ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 14 ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ന​വ​രാ​ത്രി ഉ​ത്സ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷവേ​ള​ക​ളി​ൽ അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം എന്ന് ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ൽ ക​മ്മീ​ഷ​ണ​ർ പ്ര​മോ​ദ് കു​ശ്വ വെളിപ്പെടുത്തി.

Share this story