

മനുഷ്യന്‍ നായയെ കരടിയുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഒരു നായയും അവന്റെ ഉടമയും തമ്മില്‍ കൂറ്റന്‍ കരടിയെ നേരിടുന്നത് കാണാം. കരടികളില്‍ തന്നെ ഏറ്റവും അപകടകാരിയായി കണക്കാക്കുന്ന തവിട്ട് നിറമുള്ള കരടിയാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയുടെ തുടക്കത്തില്‍ വീണ് കിടക്കുന്ന കരടിയെ കടിക്കാനുള്ള ശ്രമത്തിലായിരുന്നു നായ. ഉടമ എത്തി അതിന്റെ ചങ്ങലയില്‍ പിടിച്ച് വലിച്ചപ്പോഴാണ് കരടിക്ക് വീണിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞത്. കരടിക്കെതിരെ നായയും അവന്റെ ഉടമയും ഒരിഞ്ച് പോലും വിട്ട് കെടുക്കാതെ പോരാടിയപ്പോള്‍ കരടിക്ക് അടുത്തുള്ള മരത്തിലേക്ക് കയറി രക്ഷപ്പെടേണ്ടിവന്നു.
തന്റെ നായയുടെ ജീവന്‍ രക്ഷിക്കാന്‍ തന്നെക്കാള്‍ വലിയ കരടിയുടെ മുന്നില്‍ നിശ്ചയദാർഢ്യത്തോടെ നിൽക്കുന്ന ഉടമയ്ക്ക് സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടിയാണ് നൽകിയത്. നിരവധി പേര്‍ നായയെയും അവന്റെ ഉടമയെയും അഭിനന്ദിക്കാനെത്തി.