Times Kerala

ത​മി​ഴ്നാ​ട് പോ​ലീ​സി​ൽ അ​ഴി​ച്ചു​പ​ണി: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ന്ദീ​പ് റാ​യ് റാ​ത്തോ​ഡി​നെ സ്ഥ​ലം മാ​റ്റി

 
പോലീസ്
ചെ​ന്നൈ: തമിഴ്നാട് പോലീസിൽ അഴിച്ചുപണി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ന്ദീ​പ് റാ​യ് റാ​ത്തോ​ഡി​നെ സ്ഥ​ലം മാറ്റുകയും ത​മി​ഴ്നാ​ട് പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ളേ​ജ് ഡ​യ​റ​ക്ട​റാ​യി നി​യ​മിക്കുകയും ചെയ്തു. ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി. ​അ​മു​ദ​യാ​ണ്. സിറ്റി പോലീസ് കമ്മീഷണറാകുന്നത് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ ഡി​ ജി ​പി എ. ​അ​രു​ൺ ആണ്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ ഡി ​ജി​ പി​യാ​യി നിയമിച്ചിരിക്കുന്നത് മു​തി​ർ​ന്ന ഐ ​പി ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡേ​വി​ഡ്സ​ൺ ദേ​വാ​ശീ​ർ​വാ​ദ​ത്തെയാണ്. ബി എസ് പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​ആം​സ്ട്രോ​ങ്ങി​നെ അക്രമിസംഘം ക്രൂരമായി കൊലപ്പെടുത്തിയതിന് മൂ​ന്നു​ ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് പോലീസ് സേനയിലെ ഈ അഴിച്ചുപണി. 

Related Topics

Share this story