അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് ലഭിച്ചത് 3000 അപേക്ഷകള്‍
Nov 21, 2023, 13:21 IST

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് ലഭിച്ചത് 3000 അപേക്ഷകള്‍. റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചതായി ട്രസ്റ്റ് അറിയിച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം നടക്കുന്നത്. വൃന്ദാവനത്തിൽ നിന്നുള്ള പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. 20 പേരെ തെരഞ്ഞെടുക്കും.

തെരഞ്ഞെടുക്കപ്പെട്ടവരെ പൂജാരിമാരായി നിയമിക്കും. ആറ് മാസത്തെ പരിശീലനം നൽകിയ ശേഷം വിവിധ തസ്തികകളിൽ നിയോഗിക്കും. അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടാത്തവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.