ഓസ്കർ: ബൊമ്മനെയും ബെല്ലിയെയും ആദരിച്ച് തമിഴ്നാട് സർക്കാർ
Wed, 15 Mar 2023

ചെന്നൈ: മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള ഓസ്കർ പുരസ്കാരം നേടിയ "എലിഫന്റ് വിസ്പറേഴ്സി'ന് പ്രചോദനമായ ആനപരിപാലകർ ബൊമ്മനെയും ബെല്ലിയെയും ആദരിച്ച തമിഴ്നാട് സർക്കാർ. സെക്രട്ടേറിയറ്റിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇരുവർക്കും ഫലകങ്ങളും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും കൈമാറി. 91 പാപ്പാന്മാർക്ക് പരിസ്ഥിത സൗഹൃദ വീടുകൾ നിർമിക്കാനായി 9.10 കോടി രൂപ മാറ്റിവച്ചതായും സർക്കാർ അറിയിച്ചു. ഓസ്കർ നിറവിന് കൂടുതൽ മിഴിവേകാനായി മുതുമലൈ, അണ്ണാമലൈ ദേശീയോദ്യാനങ്ങളിലെ 91 ആനപാപ്പാന്മാർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സ്റ്റാലിൻ അറിയിച്ചു. പാപ്പാന്മാരുടെ സഹായികൾക്കും ധനസഹായം നൽകും.