'സിഖ് കൂട്ടക്കൊല കോൺഗ്രസിൻ്റെ കാലത്ത്, പ്രതിപക്ഷ യാത്ര നുഴഞ്ഞു കയറ്റക്കാർക്ക് വേണ്ടി': ബിഹാറിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi

ബിഹാറിന്റെ വികസനത്തിന് വേണ്ടിയായിരിക്കണം വോട്ടെന്നും അദ്ദേഹം പറഞ്ഞു
'സിഖ് കൂട്ടക്കൊല കോൺഗ്രസിൻ്റെ കാലത്ത്, പ്രതിപക്ഷ യാത്ര നുഴഞ്ഞു കയറ്റക്കാർക്ക് വേണ്ടി': ബിഹാറിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi
Published on

പട്ന: ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനും ആർ.ജെ.ഡിക്കും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് കൂട്ടക്കൊല നടന്നത് കോൺഗ്രസിന്റെ കാലത്താണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. കൂടാതെ, പ്രതിപക്ഷ യാത്ര നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.(Opposition's journey is for infiltrators, PM Modi at rally in Bihar)

പട്‌നയിലെ റാലിയിൽ പ്രസംഗിക്കവേയാണ് മോദി രൂക്ഷമായ ഭാഷയിൽ പ്രതിപക്ഷത്തെ വിമർശിച്ചത്. സിഖ് കൂട്ടക്കൊലയ്ക്ക് കാരണം കോൺഗ്രസ് ഭരണമാണെന്ന് മോദി ചൂണ്ടിക്കാട്ടി.

ബിഹാറിലെ പ്രധാനപ്പെട്ട ഉത്സവമായ ഛത് പൂജയെ ആർ.ജെ.ഡി. അപമാനിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ യാത്ര രാജ്യത്തെ നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിന്റെ വികസനത്തിന് വേണ്ടിയായിരിക്കണം വോട്ടെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് ആദ്യമായാണ് പ്രധാനമന്ത്രി പട്‌നയിൽ റോഡ് ഷോയ്ക്കും റാലിക്കും എത്തുന്നത്.

ബിഹാറിലേക്ക് നുഴഞ്ഞുകയറിയവർ ഇവിടുത്തെ വിഭവങ്ങൾ ചൂഷണം ചെയ്യാൻ അനുവദിക്കില്ല. എൻ.ഡി.എ. നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും ബിഹാറിൻ്റെ വികസനത്തിന് വേണ്ടിയാകണം വോട്ടെന്നും മോദി ആഹ്വാനം ചെയ്തു. അതേസമയം, ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ മൊകാമ സീറ്റിലെ ജെ.ഡി.യു. സ്ഥാനാർത്ഥി ആനന്ദ് സിങ്ങിനെ ഇന്നലെ രാത്രി വീട്ടിൽ കയറി പോലീസ് അറസ്റ്റ് ചെയ്തു.

ജൻസുരാജ് പ്രവർത്തകൻ ദുലർചന്ദ് യാദവ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടതിൽ ആനന്ദ് സിങ്ങിന് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം. നിരവധി കേസുകളിൽ പ്രതിയായ സിങ്ങിനെ 2020-ൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കിയിരുന്നെങ്കിലും ഹൈക്കോടതി വെറുതെവിട്ടതിനെ തുടർന്നാണ് ഇത്തവണ മത്സരിക്കുന്നത്. 'ജംഗിൾ രാജ്' എന്ന ജെ.ഡി.യു./ബി.ജെ.പി. പ്രചാരണം ചെറുക്കാൻ ആനന്ദ് സിങ്ങിന്റെ അറസ്റ്റ് 'ഇന്ത്യ' സഖ്യം ആയുധമാക്കുകയാണ്.

മോദിയുടെ റോഡ് ഷോയ്ക്ക് മുന്നോടിയായി അറസ്റ്റ് ചെയ്തത് വിവാദം തണുപ്പിക്കാനാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്ന് ജെ.ഡി.യു. പ്രതികരിച്ചു. ബിഹാറിലെ പ്രചാരണത്തിൽ ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി റോഡ് ഷോയ്ക്ക് എത്തുന്നത്. തേജസ്വി യാദവിൻ്റെ പ്രചാരണം യുവാക്കളെ ആകർഷിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബി.ജെ.പി. പ്രചാരണം ശക്തമാക്കുന്നത്. ലാലുപ്രസാദ് യാദവ് വീട്ടിൽ 'ഹാലോവീൻ' ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നത് ബി.ജെ.പി. ആയുധമാക്കി. കുംഭമേളയെ അപമാനിച്ച ലാലു പാശ്ചാത്യ ആഘോഷം ഏറ്റെടുക്കുന്നത് അപമാനകരമെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com