Times Kerala

ആ​സാമിലെ ദു​രി​താ​ശ്വാ​സ ക്യാമ്പുകൾ സ​ന്ദ​ർ​ശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 

 
ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി സ​ർ​ക്കാ​രി​നെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കും: രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ആസാം സന്ദർശിച്ചു. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന ആ​സാമിലെ കാ​ച്ചാർ ജില്ലയിലെ ദു​രി​താ​ശ്വാ​സ ക്യാമ്പുകളാണ് അദ്ദേഹം സന്ദർശിച്ചത്. രാഹുലിനൊപ്പം എ​ ഐ ​സി ​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ ഉൾപ്പെടെയുള്ള നേതാക്കളും ഉണ്ട്. രാഹുൽ ഇവിടുത്തെ സന്ദർശനം പൂർത്തിയാക്കുകയും മണിപ്പൂരിലേക്ക് തിരിക്കുകയും ചെയ്യും. ചു​രാ​ച​ന്ദ്പു​ർ, തു​ബോം​ഗ്, മൊ​യ്രാ​ങ് തു​ട​ങ്ങി​യ അ​ഭ​യാ​ർ​ഥി ക്യാമ്പുകളും സന്ദർശിക്കുന്ന അദ്ദേഹം, ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുകയും ചെയ്യും. ഇതാദ്യമായാണ് പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുന്നത്. എന്നാൽ, ബി ജെ പി രാ​ഹു​ലി​ന്‍റെ ആ​സാം, മ​ണി​പ്പു​ർ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​തി​രേ രംഗത്തെത്തി. ബി ​ജെ ​പി ഐ​ ടി സെ​ല്‍ ത​ല​വ​ന്‍ അ​മി​ത് മാ​ള​വ്യ​ രാഹുലിൻ്റെ സന്ദർശനത്തെ പരിഹസിച്ചത് 'ബാ​ല​ബു​ദ്ധി​യു​ള്ള​വ​ന്‍റെ ട്രാ​ജ​ഡി ടൂ​റി​സ​മെ'​ന്നാ​ണ്. 

Related Topics

Share this story