ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് കോണ്‍ഗ്രസ്
Sep 16, 2023, 20:00 IST

ബംഗളൂരു: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും അത്തരം നിയമനിർമാണത്തെ കോൺഗ്രസ് പൂർണമായും തള്ളുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. രണ്ടാം ഭാരത് ജോഡോ യാത്ര നടത്താൻ ആലോചിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

സനാതന ധർമ വിവാദത്തിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കി. എല്ലാ മതങ്ങൾക്കും ഒരേ ബഹുമാനം നൽകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും സനാതന ധർമ വിവാദത്തില്‍ കോണ്‍ഗ്രസ് നിലപാട് എന്നും അതാണെന്നും നേതാക്കള്‍ വ്യക്തമാക്കി.