ഡൽഹി : ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജമ്മു കാശ്മീർ ബാരമുള്ള സ്വദേശി ഡോക്ടർ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്.സ്ഫോടന കേസിൽ അറസ്റ്റിൽ ആകുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ ബിലാൽ നസീൽ മല്ല. എൻ ഐ എ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചെങ്കോട്ടയിലെ സ്‌ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. ഫരീദാബാദ് ഭീകരസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.
അതേസമയം, അനന്ത് നാഗിലെ വനമേഖലകളിൽ വൈറ്റ് കോളർ ഭീകര സംഘത്തിലെ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് അനന്ത് നാഗിലെ മൂന്നിടങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി.