ഒഡീഷയിലെ സു​​ര​​ക്ഷാ​​സേ​​ന മൂന്നു മാവോയിസ്റ്റുകളെ വധിച്ചു

security forces
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ മ​​ൽ​​ക്കാ​​ൻ​​ഗി​​രി ജി​​ല്ല​​യി​​ലെ തു​​ള​​സി വ​​ന​​മേ​​ഖ​​ല​​യിൽ ഉണ്ടായ ഏ​​റ്റു​​മു​​ട്ട​​ലിൽ  ര​​ണ്ടു വ​​നി​​ത​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന  വ​​ധി​​ച്ചു. കൂടാതെ ഈ പ്ര​​ദേ​​ശ​​ത്തുള്ള മറ്റ് നാ​​ൽ​​പ്പ​​തോ​​ളം  മാ​​വോ​​യി​​സ്റ്റുകളേയും പി​​ടി​​കൂ​​ടാ​​ൻ ശ്ര​​മ​​മാ​​രം​​ഭി​​ച്ചെ​​ന്നും ഡി​​ജി​​പി അ​​ഭ​​യ് പ​​റ​​ഞ്ഞു.
ഇവിടങ്ങളിലെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഏ​​ഴു സാ​​ധാ​​ര​​ണ​​ക്കാ​​രെ​​യും ര​​ണ്ടു പോ​​ലീ​​സു​​കാ​​രെ​​യും കൊ​​ല​​പ്പെ​​ടു​​ത്തിയിരുന്നു.

Share this story