ജാമ്യാപേക്ഷയിൽ ഒക്ടോബർ 20 ന് വിധി; ആര്യൻ ഖാൻ റിമാൻഡിൽ തുടരും

aryan khan

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20 ന് വിധി പറയും. എന്നാൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയെ എൻസിബി ശക്തമായാണ് കോടതിയിൽ എതിർത്തത്. നിലവിൽ  ആര്യൻ ഖാൻ റിമാൻഡിൽ തുടരും. ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ മാത്രമായി നിൽക്കുന്ന അന്വേഷണത്തിനിടയിൽ ആര്യൻ  ഖാന്‍റെ ജാമ്യാപേക്ഷ തള്ളണമെന്നാണ് എൻസിബിയുടെ ആവശ്യം. 

ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾളുടെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് അവർക്ക് ലഹരികടത്തുമായി ശക്തമായ ബന്ധമുണ്ടെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ സാരമായി ബാധിക്കും എന്നാണ് എൻസിബി കോടതിയിൽ വ്യക്തമാക്കിയത്.
 

Share this story