'തിരഞ്ഞെടുപ്പ് തോറ്റതിന് ഇവിടെ അമർഷം കാണിക്കരുത്': SIRൽ പാർലമെൻ്റിൽ ഇന്ന് ചർച്ചയില്ല; അടിയന്തര പ്രമേയം തള്ളി, വിമർശിച്ച് കോൺഗ്രസ്, തിടുക്കം വേണ്ടെന്ന് കേന്ദ്ര മന്ത്രിമാർ | SIR

ഖാർഗെ ശക്തമായ വിമർശനം ഉന്നയിച്ചു
'തിരഞ്ഞെടുപ്പ് തോറ്റതിന് ഇവിടെ അമർഷം കാണിക്കരുത്': SIRൽ പാർലമെൻ്റിൽ ഇന്ന് ചർച്ചയില്ല; അടിയന്തര പ്രമേയം തള്ളി, വിമർശിച്ച് കോൺഗ്രസ്,  തിടുക്കം വേണ്ടെന്ന് കേന്ദ്ര മന്ത്രിമാർ | SIR
Updated on

ന്യൂഡൽഹി: എസ് ഐ ആർ സംബന്ധിച്ച വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ ലോക്‌സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും തള്ളി. ഇതോടെ, വിഷയം ഇന്ന് പാർലമെന്റിൽ ചർച്ച ചെയ്യാനുള്ള പ്രതിപക്ഷ നീക്കം പാളി. നോട്ടീസ് തള്ളിയതിനെതിരെ രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ ശക്തമായി വിമർശിച്ചു.(No discussion on SIR in Parliament today, Emergency Resolution rejected)

മുൻകാലത്തേത് പോലെ ഭരണപക്ഷത്തെ മാത്രം പരിഗണിച്ചാൽ പോരെന്ന് ഖർഗെ രാജ്യസഭയിൽ പറഞ്ഞു. ഈ വിഷയം അടിയന്തര വിഷയമാണെന്നും, ഇതിനോടകം എട്ട് ബി.എൽ.ഒ.മാർ മരിച്ചുവെന്നും, ജനം ദുരിതത്തിലാണെന്നും അതിനാൽ ഇന്ന് തന്നെ ചർച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ഇതിന് മറുപടി നൽകി. ഇരുപക്ഷവും തനിക്ക് ഒരുപോലെയെന്നും എസ്.ഐ.ആർ. സംബന്ധിച്ച ബഹളം അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തെത്തുടർന്ന് ചെയർമാൻ ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നദ്ദയോട് മറുപടി തേടി. ചർച്ച നടക്കുമെന്നും ഉടൻ തന്നെ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തി തീയതി നിശ്ചയിക്കുമെന്നും നദ്ദ അറിയിച്ചു. എന്നാൽ, കേന്ദ്രമന്ത്രി കിരൺ റിജിജു ചർച്ചയുടെ കാര്യത്തിൽ തിടുക്കം വേണ്ടെന്ന് വ്യക്തമാക്കി.

"യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ച നടത്താനാവില്ല. സമയം വേണം, വിവരങ്ങൾ ശേഖരിക്കണം. അത് മാത്രമല്ല, മറ്റ് പല വിഷയങ്ങളും രാജ്യത്തുണ്ട്. തിരഞ്ഞെടുപ്പിൽ തോറ്റതിന് ഇവിടെ കലിപ്പ് കാണിക്കരുത്," എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററികാര്യ മന്ത്രിയും ചർച്ചയുടെ കാര്യം പരിഗണനയിലുണ്ടെന്ന് പ്രതിപക്ഷത്തെ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com