4,201 സ്വകാര്യ മെഡിക്കൽ പി ജി സീറ്റുകൾക്ക് കൂടി അംഗീകാരം നൽകി NMC : കേരളത്തിൽ 53 സീറ്റുകളുടെ വർധനവ് | NMC

ഏറ്റവും കൂടുതൽ സീറ്റുകൾ വർധിച്ചത് കർണ്ണാടകയിലാണ്
NMC approves 4,201 more private medical PG seats
Updated on

ന്യൂഡൽഹി: 2025-26 അധ്യയന വർഷത്തേക്ക് രാജ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പി.ജി. സീറ്റുകൾ വർദ്ധിപ്പിച്ച് നാഷണൽ മെഡിക്കൽ കമ്മീഷൻ. വിവിധ വിഷയങ്ങളിലായി 4,201 സീറ്റുകൾക്കാണ് മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡ് അംഗീകാരം നൽകിയത്. ഇതോടെ രാജ്യത്തെ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെ ആകെ പി.ജി. സീറ്റുകളുടെ എണ്ണം 3,123-ൽ നിന്ന് 7,324 ആയി ഉയർന്നു.(NMC approves 4,201 more private medical PG seats )

ഏറ്റവും കൂടുതൽ സീറ്റുകൾ വർധിച്ചത് കർണ്ണാടകയിലാണ്. ഇവിടെ 712 പുതിയ സീറ്റുകൾക്കാണ് അംഗീകാരം ലഭിച്ചത്. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി 53 സീറ്റുകളുടെ വർധനവുണ്ടായിട്ടുണ്ട്.

മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡ് (MARB) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ തീരുമാനം അറിയിച്ചത്. പുതുതായി അംഗീകരിച്ച സീറ്റുകളുടെ ഏകീകൃത ലിസ്റ്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻ.എം.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ വിജ്ഞാപനത്തിൽ, വിദ്യാർത്ഥികളോട് പുതുക്കിയ സീറ്റുകളെക്കുറിച്ച് ശ്രദ്ധിക്കാൻ ഡയറക്ടർ അറിയിച്ചു.

അടുത്ത നീറ്റ് പി.ജി. കൗൺസിലിംഗിനായി വർധിച്ച സീറ്റുകൾ പരിഗണിക്കുമ്പോൾ 'ലെറ്റർ ഓഫ് പെർമിഷനായി' കാത്തുനിൽക്കേണ്ട ആവശ്യമില്ല എന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ബ്രോഡ് സ്‌പെഷ്യാലിറ്റീസ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സീറ്റുകൾ വരാനിരിക്കുന്ന അധ്യയന വർഷത്തിൽ മാത്രമാണ്‌ ബാധകമാവുക.

ഏറ്റവുമധികം സീറ്റുകൾ വർധിച്ച പ്രധാന വിഭാഗങ്ങൾ:

എം.എസ്. ഓർത്തോപീഡിക്‌സ്: 355 സീറ്റുകൾ

എം.ഡി. അനസ്‌തേഷ്യാളജി: 318 സീറ്റുകൾ

എം.ഡി. റോഡിയോ ഡയഗ്നോസിസ്: 314 സീറ്റുകൾ

എം.ഡി. പീഡിയാട്രിക്‌സ്: 296 സീറ്റുകൾ

എം.ഡി. ജനറൽ മെഡിസിൻ: 283 സീറ്റുകൾ

എം.എസ്. ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി: 282 സീറ്റുകൾ

മറ്റ് പ്രധാന വിഭാഗങ്ങളിലെ വർധനവ്:

എം.എസ്. ജനറൽ സർജറി: 251 സീറ്റുകൾ

എം.ഡി. ഡെർമറ്റോളജി, വെനറോളജി ആൻഡ് ലെപ്രസി: 240 സീറ്റുകൾ

എം.എസ്. ഒഫ്താൽമോളജി: 238 സീറ്റുകൾ

എം.ഡി. ന്യൂക്ലിയർ മെഡിസിൻ: 8 സീറ്റുകൾ

എം.ഡി. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ: 7 സീറ്റുകൾ

എം.ഡി. ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ: 4 സീറ്റുകൾ

എം.ഡി. ഫാമിലി മെഡിസിൻ: 2 സീറ്റുകൾ

Related Stories

No stories found.
Times Kerala
timeskerala.com