

2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിനുള്ള ഒരു പരീക്ഷണമായാണ് കണക്കാക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ 20 വർഷമായി ബീഹാറിലെ രാഷ്ട്രീയം തനിക്ക് ചുറ്റും തന്നെയാണ് എന്ന് ഈ തെരഞ്ഞെടുപ്പ് കൊണ്ട് നിതീഷ് കുമാർ ഒന്നും കൂടി ഉറപ്പിക്കുകയാണ്. (Nitish Kumar)
പ്രതിപക്ഷം പലപ്പോഴും 'പാൽതു റാം' എന്ന് വിളിച്ച് അപമാനിക്കുന്ന നിതീഷ് കുമാർ, തന്റെ ബിഹാറിലെ വോട്ട് ബാങ്കിനെ ഇപ്പോഴും ശക്തമായി നിലനിർത്തിയിട്ടുണ്ട്. പ്രത്യക്ഷമായ വികസനങ്ങളിലും എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയിലും അദ്ദേഹം കൊടുത്ത ഊന്നൽ തന്നെയാണ് നിതീഷ് കുമാറിന്റെ ഈ നീണ്ടു നിൽക്കുന്ന ജനപ്രീതിയ്ക്ക് കാരണം. അദ്ദേഹം വാഗ്ദാനങ്ങൾ പാലിച്ചു, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി, നേരിട്ടുള്ള സാമ്പത്തിക സഹായം നൽകി, ബീഹാറിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ വളർച്ചയുണ്ടാക്കി ജന വിശ്വാസം നേടി. ജനങ്ങളോട് അദ്ദേഹം കാണിച്ച പ്രതിബദ്ധത വോട്ടുകളായി തിരിച്ചെത്തി. വാക്ദാനങ്ങളെക്കാൾ സുസ്ഥിരമായ പുരോഗതി തെരഞ്ഞെടുപ്പിൽ വിലമതിച്ചു.