Nimisha Priya : തലാലിൻ്റെ കുടുംബം ആരെയും കാണാൻ തയ്യാറാകുന്നില്ല, മധ്യസ്ഥ സംഘം യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കും: നിമിഷ പ്രിയയുടെ മോചനത്തിനായി ഇറാനോടടക്കം ചർച്ച നടത്തി ഇന്ത്യ

ഈ അറിയിപ്പ് യാത്രാനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി സംഘത്തിന്‍റെ ലിസ്റ്റ് ആക്ഷൻ കൗണ്‍സിൽ കേന്ദ്രസർക്കാരിന് സമർപ്പിക്കാനിരിക്കെയാണ്.
Nimisha Priya's case
Published on

ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഇറാനടക്കമുള്ള രാജ്യങ്ങളുമായി ചർച്ച നടത്തി ഇന്ത്യ. (Nimisha Priya's case)

നയതന്ത്ര ഇടപാടുകൾക്ക് വേണ്ടിയാണ് ഈ നീക്കം. യെമനുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളുമായി ചർച്ച നടത്തുകയാണ് ലക്ഷ്യം. ഇനി മധ്യസ്ഥ സംഘം യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് സർക്കാർ നിലപാട്.

തലാലിൻ്റെ കുടുംബം തൽക്കാലം ആരെയും കാണാൻ തയ്യാറാകുന്നില്ല. ഈ അറിയിപ്പ് യാത്രാനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി സംഘത്തിന്‍റെ ലിസ്റ്റ് ആക്ഷൻ കൗണ്‍സിൽ കേന്ദ്രസർക്കാരിന് സമർപ്പിക്കാനിരിക്കെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com