വിവാഹത്തിനായി കരുതിയ 75 ലക്ഷം രൂപ പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ നൽകി നവവധു; കയ്യടിച്ച് സോഷ്യൽ മീഡിയ

വിവാഹത്തിനായി കരുതിയ 75 ലക്ഷം രൂപ പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ നൽകി നവവധു; കയ്യടിച്ച് സോഷ്യൽ മീഡിയ 
 ജയ്‌പൂർ: വിവാഹാവശ്യത്തിനായി കരുതി വച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ നൽകി നവവധു. രാജസ്ഥാനിലാണ് സംഭവം. ബാർമാർ സ്വദേശിയായ കിഷോർ സിങ് കനോഡിന്റെ മകൾ അഞ്ജലി കൻവറുടെ വിവാഹത്തിനായി കരുതി വച്ചിരുന്ന 75 ലക്ഷം രൂപയാണ് പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കുന്നതിന് വേണ്ടി നൽകാൻ പിതാവിനോട് തന്നെ വധു അഭ്യർത്ഥിച്ചത്. നവംബർ 21 നായിരുന്നു കിഷോറിന്റെ വിവാഹം നടന്നത്. പ്രവീൺ സിങ് എന്ന യുവാവായിരുന്നു വരൻ.  തുടർന്നാണ് 75 ലക്ഷം രൂപ ഹോസ്റ്റൽ നിർമാണത്തിന് നൽകികൊണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സംഭാവന നൽകാൻ തീരുമാനിച്ചത്. അഞ്ജലിയുടെ അഭ്യർത്ഥന പ്രകാരം പിതാവ് പണം നൽകുകയും ചെയ്തു. ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അഞ്ജലിയെയും പിതാവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിൽ എല്ലാം വാർത്തയും ചിത്രവും പങ്കു വച്ച് കഴിഞ്ഞു.

Share this story