'നെഗറ്റീവ്' എന്ന വാക്ക് വായിച്ച് ഒരിക്കലും സന്തോഷിച്ചിട്ടില്ല'; കൊവിഡ് ഭേദമായെന്ന് തൃഷ

news
 തെന്നിന്ത്യന്‍ നടി തൃഷ കിഷന് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇപ്പോള്‍ കോവിഡ് 19 നെഗറ്റീവ് ആയെന്ന് അറിയിച്ച് നടി രംഗത്ത് എത്തിയിരിക്കുകയാണ്.  എല്ലാവരുടെയും പ്രാര്‍ഥനയ്‍ക്കും സ്‍നേഹത്തിനും താൻ നന്ദി പറയുന്നുവെന്ന്  തൃഷ വ്യക്തമാക്കുന്നു. ഒരു റിപ്പോർട്ടിൽ 'നെഗറ്റീവ്' എന്ന വാക്ക് വായിക്കുന്നതിൽ ഒരിക്കലും സന്തോഷിച്ചിട്ടില്ലായിരുന്നുവെന്നും കൊവിഡ് ഭേദമായതിനെ കുറിച്ച് തൃഷ എഴുതുന്നു.ഒരു റിപ്പോര്‍ട്ടില്‍ 'നെഗറ്റീവ്' എന്ന വാക്ക് വായിക്കുന്നതില്‍ ഒരിക്കലും സന്തോഷിച്ചിട്ടില്ല. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നു. തന്റെ ഫോട്ടോ പങ്കുവെച്ചാണ്  തൃഷ ഇക്കാര്യം എഴുതിയിരിക്കുന്നത്.

Share this story