

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷിക ദിനമായ ഇന്ന് എക്സ് പോസ്റ്റിലൂടെ ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനാ ചട്ടക്കൂടിനും അടിത്തറ പാകുന്നതിൽ നെഹ്‌റു വഹിച്ച പങ്ക് എത്രമാത്രമാണ് എന്ന് എക്സ് പോസ്റ്റിലൂടെ രാഹുൽ ഗാന്ധി പറയുന്നു. നെഹ്‌റുവിന്റെ ആദർശങ്ങൾ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Nehru)
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ആദരം അർപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നെഹ്‌റുവിന്റെ പങ്കിനേയും ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി എന്ന നിലയ്ക്ക് രാജ്യത്തിന്റെ രൂപീകരണ വർഷങ്ങളിലെ സംഭാവനകളേയും അനുസ്മരിക്കുന്ന രീതിയിലായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്.