Times Kerala

 നീറ്റ് ചോർച്ച: മഹാരാഷ്ട്രയിൽ ഒരാൾ അറസ്റ്റിൽ

 
നീറ്റ് ചോർച്ച: മഹാരാഷ്ട്രയിൽ ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ലത്തൂരിൽ ഒരാളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ജി. നഞ്ചുനേത്തപ്പ എന്നയാളാണ് സി.ബി.ഐ പിടിയിലായത്.  ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കേസുമായി ബന്ധപ്പെട്ട് ബിഹാറിൽ ആറുപേരെയും ലത്തൂരിലും ഗോധ്രയിലും ഓരോരുത്തരെയും സി.ബി.ഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.  

 നീറ്റ് പരീക്ഷയിൽ ജയം ഉറപ്പാക്കുന്നതിന് ലാത്തൂരിലെ രണ്ട് സർക്കാർ സ്കൂൾ അധ്യാപകർ പരീക്ഷാർഥികളോട് അഞ്ച് ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ടതായാണ് ആരോപണം.
 

Related Topics

Share this story