നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും: അമിത് ഷാ
Sep 16, 2023, 19:53 IST

ന്യൂഡൽഹി: നരേന്ദ്രമോദി തന്നെ വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും അമിത്ഷാ പറഞ്ഞു.
അതേസമയം, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 23ന് ചേരും. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാർശകൾ നൽകാനാണ് കേന്ദ്രം സമിതി രൂപീകരിച്ചിട്ടുള്ളത്.