ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ നീക്കം: 10% സർവീസുകൾ സർക്കാർ മറ്റ് എയർലൈനുകൾക്ക് കൈമാറിയേക്കും | IndiGo

യാത്രക്കാരുടെ ദുരിതം ലഘൂകരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ
Move to end IndiGo's monopoly, Government may hand over 10% of services to other airlines
Updated on

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിലെ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്തുണ്ടായ ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇൻഡിഗോയുടെ 10% സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറാനാണ് കേന്ദ്രം ആലോചിക്കുന്നത്.(Move to end IndiGo's monopoly, Government may hand over 10% of services to other airlines)

ഇൻഡിഗോയുടെ ഷെഡ്യൂൾ വെട്ടിച്ചുരുക്കി മറ്റു വിമാനക്കമ്പനികൾക്ക് കൈമാറാനുള്ള ക്രമത്തിൽ ആദ്യഘട്ടത്തിൽ 5 ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് നൽകും. ആവശ്യമെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും 5 ശതമാനം എന്ന ക്രമത്തിൽ ഇൻഡിഗോയുടെ ഷെഡ്യൂൾ വെട്ടിച്ചുരുക്കി കൈമാറ്റം ചെയ്യും.

ഇൻഡിഗോയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറ്റ് എയർലൈൻസുകൾക്ക് പാഠമാകുമെന്ന് വ്യോമയാന മന്ത്രി പാർലമെന്റിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തീരുമാനത്തിലൂടെ ആഭ്യന്തര വ്യോമയാന മേഖലയിലെ ഒരു കമ്പനിയുടെ അമിതമായ ആധിപത്യം കുറയ്ക്കാനും, യാത്രക്കാരുടെ ദുരിതം ലഘൂകരിക്കാനും സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com