Times Kerala

മോദി റഷ്യയിൽ; രണ്ട് ദിവസത്തെ സന്ദർശനം 

 
മോദി

മോസ്കോ: രണ്ട് ദിവസത്തെ സന്ദ‍ർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ വിമാനമിറങ്ങി. ഇന്ന് വൈകീട്ടാണ് മോദി റഷ്യയിൽ എത്തിയത്. യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്. റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മൻടുറോവ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു.

മൂന്നാം തവണയും അധികാരത്തിൽ വന്ന ശേഷമുളള മോദിയുടെ ആദ്യ റഷ്യൻ സന്ദർശനം കൂടിയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് മോസ്കോയിലെത്തിയ ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി. നാളെ പ്രസിഡന്റ് വ്ലാദിമി‍ർ പുടിനുമായി മോദി സംസാരിക്കും.

Related Topics

Share this story