ചെന്നൈ : മുൻ മുഖ്യമന്ത്രി കലൈഞ്ജർ കരുണാനിധിയുടെയും പത്മാവതിയുടെയും മൂത്ത മകനായ എം.കെ.മുത്തു അന്തരിച്ചു. അദ്ദേഹം ദമയ വില്ലുക്ക്, പൂക്കാരി, പിള്ളയോ പിള്ളൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ, ഗാനങ്ങൾ ആലപിക്കുന്നതിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു.(MK Muthu passes away)
പിതാവ് കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നിട്ടും, അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് അദ്ദേഹം നിരന്തരം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും, ഇക്കാരണത്താൽ അദ്ദേഹം കരുണാനിധിയിൽ നിന്ന് അകന്നു നിന്നതായും പറയപ്പെടുന്നു.