
ഭുവനേശ്വർ: ഒഡീഷയിലെ പുരി ജില്ലയിൽ ശനിയാഴ്ച പതിനഞ്ച് വയസ്സുകാരിയെ അക്രമികൾ തീകൊളുത്തിയതായി അധികൃതർ അറിയിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്. ഇരയെ എയിംസ് ഭുവനേശ്വറിൽ പ്രവേശിപ്പിച്ചു.(Miscreants set 15-yr-old girl on fire)
വനിതാ ശിശു വികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പ്രവതി പരിദ സംഭവം സ്ഥിരീകരിച്ചു. "പുരി ജില്ലയിലെ ബലംഗയിൽ പതിനഞ്ച് വയസ്സുകാരിയെ ചില അക്രമികൾ റോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വാർത്ത കേട്ടപ്പോൾ എനിക്ക് ദുഃഖവും ഞെട്ടലും ഉണ്ടായി," അവർ പറഞ്ഞു.