മുംബൈയില്‍ വന്‍ തീപിടിത്തം ; 20 ബൈക്കുകൾ കത്തിനശിച്ചു

ബിഗ്‌ഫിന്
 മുംബൈ : മുംബൈയിലെ കുര്‍ലയില്‍ വന്‍ അഗ്നിബാധ. ബുധനാഴ്‌ച രാവിലെ നെഹ്‌റു നഗറിലെ റസിഡൻഷ്യൽ സൊസൈറ്റി പരിസരത്താണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്‌തിരുന്ന 20 ബൈക്കുകൾ കത്തിനശിച്ചു.തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.

Share this story