കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സഹോദരന്റെ വീട്ടിലെ മരത്തിനു മുകളില്‍ ഒരു കോടി
Updated: May 4, 2023, 06:44 IST

മംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സഹോദരന്റെ വീട്ടിലെ മരത്തിനു മുകളില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ഒരു കോടി രൂപ കണ്ടെത്തി. ദക്ഷിണകന്നഡ ജില്ലയിലെ പുത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി അശോക് കുമാര്‍ റൈയുടെ സഹോദരന് സുബ്രഹ്മണ്യ റൈയുടെ വീട്ടില്‍ നിന്നാണ് ആദായനികുതി വകുപ്പ് പണം കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിയുടെ സഹോദരന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വീടിനു പുറത്തെ പുല്‍ത്തകിടിയിലെ ചെറിയ മരത്തിന്റെ ഇലകള്‍ക്കിടയിലാണ് പണമടങ്ങിയ സ്യൂട്ട്കേസ് ഒളിപ്പിച്ചുവച്ചിരുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണമൊഴുകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും ആദായനികുതിവകുപ്പും പരിശോധനകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.