മംഗളൂരു സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനപകടത്തിൽ മരിച്ചു
Sep 14, 2023, 21:25 IST

മംഗളൂരു: നഗരത്തിൽ കുദ്രോളി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനപകടത്തിൽ മരിച്ചു. കുദ്രോളി മുഹ്‌യിദ്ദീൻ നഗറിലെ സഹൂർ-നസീറ ദമ്പതികളുടെ മകൻ നാഹിദ് സഫാൻ (28) ആണ് മരിച്ചത്.
പുലർച്ചെ രണ്ടരയോടെ ബംഗളൂരു യെലഹങ്കയിലായിരുന്നു അപകടം സംഭവിച്ചത്. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സഫാൻ യെലഹങ്ക നെഹ്റു നഗറിലാണ് താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് ബംഗളൂരിലേക്ക് സ്കൂട്ടറിൽ പോകവെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു.

ബിബി റോഡിൽ എത്തിയപ്പോൾ അതിവേഗത്തിൽ വന്ന വാഹനം സ്കൂട്ടറിൽ ഇടിച്ച് നിറുത്താതെ പോയി. സഫാന്റെ ബന്ധു വസീം ശരീഫിന്റെ പരാതിയിൽ യെലഹങ്ക ട്രാഫിക് പോലീസ് കേസെടുത്തിട്ടുണ്ട്.