Times Kerala

 കറുത്ത നിറമുള്ളതിനാൽ ഭാര്യ ഉപേക്ഷിച്ചുപോയെന്ന് യുവാവ്; ദമ്പതികൾക്ക് കൗൺസലിങ് നൽകുമെന്ന് പൊലീസ്

 
കറുത്ത നിറമുള്ളതിനാൽ ഭാര്യ ഉപേക്ഷിച്ചുപോയെന്ന് യുവാവ്; ദമ്പതികൾക്ക് കൗൺസലിങ് നൽകുമെന്ന് പൊലീസ്
 ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ 24കാരനായ യുവാവ് തന്റെ കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചുവെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. വിവാഹം കഴിഞ്ഞയുടനെ, കറുത്ത നിറം കാരണം ഭാര്യ ശല്യപ്പെടുത്താൻ തുടങ്ങി. മാനസികമായി തന്നെ പീഡിപ്പിക്കാറുണ്ടെന്നും ഭർത്താവ് പരാതിയിൽ പറഞ്ഞു.  14 മാസം മുമ്പാണ് താൻ വിവാഹിതനായതെന്ന് നഗരത്തിലെ വിക്കി ഫാക്ടറി ഏരിയയിലെ താമസക്കാരനായ ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജൂലൈ 13ന് ഇരുവിഭാഗത്തെയും കൗൺസലിങ്ങിന് വിളിച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ നടപടിയെടുക്കൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Related Topics

Share this story