തെക്കൻ ഡൽഹിയിലെ സംഗം വിഹാറിൽ ശിവക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന വിഗ്രഹം നശിപ്പിച്ചയാൾ അറസ്റ്റിൽ
Sep 16, 2023, 18:00 IST

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സംഗം വിഹാറിൽ ശിവക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന വിഗ്രഹം നശിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഗം വിഹാർ സ്വദേശിയായ സർവേശിനെ (33) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുപ്ത കോളനിയിലെ ശിവക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന വിഗ്രഹം വെള്ളിയാഴ്ച പ്രതി കല്ലുകൊണ്ട് തകർക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവ സ്ഥലത്ത് നിന്ന് 500 മീറ്റർ അകലെ മദ്യപിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.