ബംഗ്ലാദേശ് അതിർത്തിയിലൂടെ സ്വർണം കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മേഖലയിലൂടെ സ്വർണം കടത്താനുള്ള ശ്രമം അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) തകർത്തു. 50 സ്വർണ ബിസ്കറ്റുകളും 16 സ്വർണക്കട്ടികളുമായാണ് ഒരു കള്ളക്കടത്തുകാരനെ സൈന്യം പിടികൂടി. അതിർത്തിയിലെ 68 ബറ്റാലിയൻ പോസ്റ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. 23 കിലോയോളം തൂക്കമുള്ള സ്വർണത്തിന് 14 കോടി രൂപ വിലമതിക്കുമെന്നും ബിഎസ്എഫ് അറിയിച്ചു. പിടികൂടിയ കള്ളക്കടത്തുകാരനെയും പിടിച്ചെടുത്ത സ്വർണവും തുടർ നടപടികൾക്കായി ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറുമെന്ന് ബിഎസ്എഫ് അറിയിച്ചു.
സെപ്റ്റംബർ 18 ന് വൈകുന്നേരം 6:50 ന് ബോർഡർ ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് വാൻ ടേണിന് സമീപം സ്വർണക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

തൊട്ടുപിന്നാലെ, സംശയാസ്പദമായ രീതിയിൽ ഒരു മോട്ടോർ സൈക്കിളിൽ ഒരാൾ വാൻ ടേണിന് സമീപം വരുന്നത് കാണുകയും ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ സ്വർണം കണ്ടെത്തുമായുമായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.