"മ​ഹാ​ത്മാ ഗാ​ന്ധി ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് അ​ല്ല': വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി സ​വ​ർ​ക്ക​റു​ടെ ചെറുമകൻ

 "മ​ഹാ​ത്മാ ഗാ​ന്ധി ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് അ​ല്ല': വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി സ​വ​ർ​ക്ക​റു​ടെ ചെറുമകൻ 
 ഹൈദരാബാദ്: മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്‌ട്രപിതാവല്ലെന്ന വിവാദ പരാമർശവുമായി സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കർ. മഹാത്മാഗാന്ധിയെ രാഷ്‌ട്രപിതാവായി താൻ കണുന്നില്ലെന്നും, ഇന്ത്യപോലൊരു രാജ്യത്തിന് ഒരു രാഷ്‌ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. വിസ്‌മരിക്കപ്പെട്ട ആയിരങ്ങളുണ്ടെന്നും രഞ്ജിത്ത് സവർക്കർ പറയുന്നു.ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തി​ന് അ​മ്പ​ത് വ​ർ​ഷ​ത്തെ പ​ഴ​ക്ക​മ​ല്ല അ​ഞ്ഞൂ​റ് വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് ര​ഞ്ജി​ത് സ​വ​ർ​ക്ക​ർ വ്യ​ക്ത​മാ​ക്കി. സ​വ​ർ​ക്ക​ർ ബ്രി​ട്ടീ​ഷു​കാ​രോ​ട് മാ​പ്പ് പ​റ​ഞ്ഞ​ത് ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ഞ്ജി​തി​ന്‍റെ പ്ര​തി​ക​ര​ണം.

Share this story