

മഹാരാഷ്ട്ര: ജൽഗാവിലെ ആര്യവർത്ത് കെമിക്കൽസിൽ തീപിടുത്തം. അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ റോഹൻ ഗുഗെ അറിയിച്ചു. (Fire Accident)
ഫാക്ടറിയിലുണ്ടായിരുന്ന 12 പേരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
'അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തുണ്ട്, തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. ഭാഗ്യവശാൽ, ആളപായമൊന്നും സംഭവിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിനുള്ളിൽ 12 പേർ ഉണ്ടായിരുന്നുവെന്നും എല്ലാവരേയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്' എന്ന് ജില്ലാ കളക്ടർ റോഹൻ ഗുഗെ പറഞ്ഞു.