ല​ഖിം​പു​ർ ഖേ​രി കൂ​ട്ട​ക്കൊ​ല​: ആശിഷ് മിശ്രയെ ചോദ്യം ചെയ്തു

ashish
ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി കൂ​ട്ട​ക്കൊ​ല​യി​ൽ ശ​നി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ ആ​ശി​ഷ് മി​ശ്ര​യെ ക്രൈം​ബ്രാ​ഞ്ച്  ചോ​ദ്യം ചെ​യ്തു. പ്രതിയായ  ആ​ശി​ഷ് മി​ശ്ര​യെ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ചി​ന്താ​റാം മൂ​ന്നു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ഈ കേസിൽ ആ​ശി​ഷ് മി​ശ്ര​യെ ഇ​പ്പോ​ൾ ചോ​ദ്യം ചെ​യ്യു​ന്ന​ത് യു​പി സ​ർ​ക്കാ​രിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് . കൂടാതെ ആ​ശി​ഷ് മി​ശ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ക​ണം ചോ​ദ്യം ചെ​യ്യ​ൽ നടക്കുക എന്നും കോടതി നി​ർ​ദേ​ശി​ച്ചി​രു​ന്നു.
ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
 

Share this story