Times Kerala

 സമരത്തിലുള്ള ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഖാപ് പഞ്ചായത്ത് നേതാക്കള്‍ ജന്തര്‍ മന്തറിലേക്ക്

 
 സമരത്തിലുള്ള ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഖാപ് പഞ്ചായത്ത് നേതാക്കള്‍ ജന്തര്‍ മന്തറിലേക്ക്
 ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖാപ്പ് പഞ്ചായത്ത് അംഗങ്ങൾ.  പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കേ, താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയിലെയും ഡല്‍ഹിയിലെയും ഖാപ്പ് പഞ്ചായത്ത് അംഗങ്ങളും, കര്‍ഷക സംഘടനാ പ്രതിനിധികളും ഇന്ന് ജന്തര്‍ മന്തറിലെ സമരകേന്ദ്രത്തിലെത്തും.
യു പി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഖാപ് നേതാക്കളാണ് സമരവേദിയിലേക്ക് എത്തുന്നത്. ഇതേ തുടര്‍ന്ന് ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു.

Related Topics

Share this story