ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അട്ടിമറിക്കുമെന്ന് ഖലിസ്താൻ നേതാവിന്റെ ഭീഷണി; സ്റ്റേഡിയത്തിൽ സുരക്ഷ ശക്തം
Nov 18, 2023, 15:07 IST

അഹമ്മദാബാദ്: നാളത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അട്ടിമറിക്കുമെന്ന് ഖലിസ്താൻ നേതാവ് ഗുർപത്വന്ത് സിങ് പന്നു പറഞ്ഞു. വിഡിയോ സന്ദേശത്തിലൂടെയാണ് ഖലിസ്താൻ നേതാവിന്റെ ഭീഷണി. ഗുര്‍പദ്വന്ത് സിംഗ് പന്നുവിന്റെ ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. നവംബര്‍ 19ന് നരന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കാൻ പോകുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള ഫൈനല്‍ അല്ലെന്നും ലോക ടെറര്‍ കപ്പിന്റെ ഫൈനലാണെന്നും ഇത് തടസ്സപ്പെടുത്തുമെന്നുമാണ് വീഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം.