കാഷ്മീർ ഹെലികോപ്റ്റർ അപകടം: പരിക്കേറ്റ സൈനികൻ മരിച്ചു
May 4, 2023, 20:08 IST

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിലുണ്ടായ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിൽ പരിക്കേറ്റ സൈനികൻ മരിച്ചു. ഏവിയേഷൻ ടെക്നിക്കൽ വിഭാഗത്തിലെ ക്രാഫ്റ്റ്മാൻ അനിൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ആര്‍മിയുടെ എല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ അനിലിനെ കൂടാതെ രണ്ട് പേർക്ക് കൂടി പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.