ആർത്തവ അവധി നിർബന്ധമാക്കിയ കർണാടക സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു | Menstrual leave

ജസ്റ്റിസ് ജ്യോതി എം. ആണ് ഇന്ന് കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
Karnataka government order making menstrual leave mandatory stays by High Court
Updated on

ബെംഗളൂരു: കർണാടകയിൽ വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജ്യോതി എം. ആണ് ഇന്ന് കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് സർക്കാർ തീരുമാനത്തിനെതിരെ ഹർജി നൽകിയത്.(Karnataka government order making menstrual leave mandatory stays by High Court)

സർക്കാർ വിജ്ഞാപനം നിയമപരമായി നിലനിൽക്കുന്നതല്ല. സ്വകാര്യ സ്ഥാപനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനമാണിത്. നിയമം വഴി സ്ഥാപിക്കാത്ത ഒരവധിയാണ് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങൾ പരിഗണിച്ച കോടതി, വിഷയത്തിൽ സർക്കാർ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെടുകയും വിജ്ഞാപനം തൽക്കാലത്തേക്ക് സ്റ്റേ ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ നവംബർ 20-ന് പുറത്തിറങ്ങിയ വിജ്ഞാപനമാണ് വിവാദമായത്. 18 നും 52 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി നൽകണമെന്നായിരുന്നു ഈ വിജ്ഞാപനത്തിലെ നിർദ്ദേശം. ഫാക്ടറീസ് ആക്ട്, കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് തുടങ്ങിയ വിവിധ തൊഴിൽ നിയമങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ വിജ്ഞാപനം ബാധകമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com