
മാണ്ഡ്യ: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വാഹനവ്യൂഹത്തിലെ വാഹനം അപകടത്തിൽപെട്ടു(accident). എസ്കോർട്ട് വാഹനം ഡിവൈഡറിൽ ഇടിച്ച് തൊട്ടടുത്തുള്ള റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ച് എസ്കോർട്ട് ജീവനക്കാർക്ക് പരിക്കേറ്റതായാണ് വിവരം.
ഇന്ന് രാത്രി മാണ്ഡ്യ ജില്ലയിലെ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം നടന്നത്. മൈസൂരുവിലെ ആശുപത്രിയിലാണ് പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുള്ളത്. പരിക്കേറ്റവർക്ക് ശരിയായ വൈദ്യസഹായം ഉറപ്പാക്കാൻ ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.