ധർമസ്ഥല : ധർമസ്ഥലയിൽ കന്നഡ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം.വാർത്താ ചിത്രീകരിക്കുന്ന സമയത്താണ് ഒരുസംഘം മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
അതേ സമയം, ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവ് ചെയ്യുന്നത് തങ്ങൾ കണ്ടുവെന്ന് അവകാശപ്പെട്ട് ആറ് പേർ എസ്ഐടിയെ സമീപിച്ചു.മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻമേലുള്ള ആദ്യഘട്ട പരിശോധന അവസാനിക്കാനിരിക്കെയാണ് പുതിയ സാക്ഷികൾ രംഗത്തെത്തുന്നത്.
ശുചീകരണ തൊഴിലാളി പലപ്പോഴായി മൃതദേഹം കുഴിച്ചിടുന്നത് തങ്ങൾ കണ്ടുവെന്നാണ് പുതിയ സാക്ഷികൾ പറയുന്നത്. എന്നാൽ പൂർണമായും ഇവരുടെ മൊഴി എടുത്ത ശേഷമാകും പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.