വീണ്ടും 'ജോക്കർ'; ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യൂ

 വീണ്ടും 'ജോക്കർ'; ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യൂ
 

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ കടന്നാക്രമണം. ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലാണ് ഈ മാല്‍വേര്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇന്‍ഫര്‍മേഷന്‍, ഒടിപികള്‍ എന്നിവ ചോര്‍ത്തിയെടുക്കാന്‍ ഈ മാല്‍വെയറിന് സാധിക്കുമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.ജോക്കര്‍ മാല്‍വെയറിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതോടെ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 

സൈബര്‍ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയ ആപ്പുകള്‍ ചുവടെ ചേര്‍ക്കുന്നു;
 

super -click vpn
volume boosting hearing aid
battery charging animation bubble effects
flashlight flash alert on call
easy pdf scanner
smart tv remote
 halloween coloring
classic emoji keyboard
volume booster louder sound equalizer
super hero-effect
battery charging animation wallpaper
dazzling keyboard
emojione keyboard
 now qrcode scan

Share this story